മോഹൻ ബഗാനിലേക്ക് എത്തിയ സഹൽ താൻ ഐ എസ് എൽ കിരീടം എന്ന ലക്ഷ്യവുമായാണ് കൊൽക്കത്തൻ ക്ലബിൽ കരാർ ഒപ്പുവെച്ചത് എന്ന് പറഞ്ഞു. “കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടിയിരുന്നു. എന്നാൽ എന്റെ കരിയറിൽ താൻ ഒരിക്കലും ഐഎസ്എൽ കിരീടം നേടിയിട്ടില്ല. ഈ ട്രോഫി നേടാൻ ആഗ്രഹിച്ചു കൊണ്ടാണ് ഞാൻ മോഹൻ ബഗാനിൽ ഒപ്പിട്ടത്. മോഹൻ ബഗാനിൽ ഐഎസ്എൽ ട്രോഫി നേടുകയെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.” സഹൽ പറഞ്ഞു.

“മോഹൻ ബഗാൻ സൂപ്പർ ജയന്റ് ജേഴ്‌സി അണിയുന്നതിനെ കുറിച്ചോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. ഗ്രീൻ, മെറൂൺ ജേഴ്‌സി ധരിച്ച് ഡെർബിയിൽ കളിക്കാനുള്ള സാധ്യത എനിക്ക് ആവേശം നൽകുന്നുണ്ട്.” സഹൽ പറഞ്ഞു.
“ഐ എം വിജയൻ, ജോ പോൾ അഞ്ചേരി തുടങ്ങിയ കേരളത്തിൽ നിന്നുള്ള പ്രശസ്തരായ കളിക്കാർ കൊൽക്കത്ത ക്ലബ്ബുകളിൽ കളിച്ച് അംഗീകാരം നേടിയിട്ടുണ്ട് കൊൽക്കത്തയിലേക്ക് പോകുന്നതിന് മുമ്പ് ഞാൻ അവരോട് സംസാരിക്കും, അവരുടെ നിർദ്ദേശങ്ങളും അനുഗ്രഹങ്ങളും തേടും” സഹൽ പറഞ്ഞു.
“അവർ ഇപ്പോഴും കൊൽക്കത്തയിൽ ഐക്കണുകളായി കണക്കാക്കപ്പെടുന്നു. അതുപോലെ, അവരെപ്പോലെ ആരാധകരുടെ ഹൃദയം കീഴടക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” സഹൽ കൂട്ടിച്ചേർത്തു














