“ആൽബിനോ ഗോമസിൽ പൂർണ്ണ വിശ്വാസം , അബദ്ധങ്ങൾ സ്വാഭാവികം”

Img 20201206 213858
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറായ ആൽബിനോ ഗോമസിൽ തനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. അവസാന രണ്ടു മത്സരങ്ങളിൽ ആൽബിനോയുടെ പ്രകടനം അത്ര നല്ലതായിരുന്നില്ല. ഗോവയ്ക്ക് എതിരെ വലിയ ഒരു അബദ്ധവും കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറിൽ നിന്ന് ഉണ്ടായിരുന്നു. എന്നാൽ അബദ്ധങ്ങൾ ഫുട്ബോളിൽ സാധാരണ കാര്യമാണ് എന്ന് കിബു പറഞ്ഞു.

ഫുട്ബോൾ എന്നാൽ തന്നെ അബദ്ധങ്ങളുടെ ഗെയിമാണ്. അതുകൊണ്ട് തന്നെ ആൽബിനോ കേരള ബ്ലാസ്റ്റേഴ്സ് വലയ്ക്ക് മുന്നിൽ തുടരും. ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിലെ ഒരു ഗോളും ആൽബിനോയുടെ പിഴവ് കൊണ്ടല്ല സംഭവിച്ചത് എന്നും വികൂന പറഞ്ഞു. ചെന്നൈയിന് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്ദ് രക്ഷിച്ചത് ആൽബിനോ ആണെന്നതും ഓർക്കണം എന്നുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

Previous article“സഹൽ ലീഗിലെ ഏറ്റവും വലിയ ടാലന്റ്, സഹൽ പൂർണ്ണ ആരോഗ്യവാനാകാൻ കാത്തിരിക്കുന്നു”
Next articleരണ്ട് ദിവസം മികച്ച ക്രിക്കറ്റ് കളിച്ച ടീം, ഒരു മണിക്കൂറില്‍ കളി കൈവിട്ടു – കോഹ്‍ലി