“ഷറ്റോരി മികച്ച പരിശീലകൻ” – സഹൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരിയെ പുകഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ. ഇന്നലെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സഹൽ. ഷറ്റോരി മികച്ച പരിശീലകനാണ് എന്ന് സഹൽ പറഞ്ഞു. ഇതിനകം തന്നെ അദ്ദേഹം അത് ഐ എസ് എല്ലിൽ തെളിയിച്ചിട്ടുണ്ട് എന്നും സഹൽ പറഞ്ഞു. സഹലും ഷറ്റോരിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് മാധ്യമ വാർത്തകൾ വരുന്നതിനിടയിലാണ് സഹൽ തന്റെ അഭിപ്രായവുമായി എത്തുന്നത്.

താൻ പ്രീസീസണിൽ അധിക നേരം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നില്ല. അതാണ് താൻ തുടക്കത്തിൽ ആദ്യ ഇലവനിൽ ഇല്ലാതിരിക്കാൻ കാരണം എന്ന് സഹൽ പറഞ്ഞു. അത് സ്വാഭാവികമാണെന്നും ടീമിൽ തനിക്ക് പകരം ഇറങ്ങാൻ കഴിവുള്ള ആൾക്കാർ ഉണ്ടെന്നും സഹൽ പറഞ്ഞു. എല്ലാ താരങ്ങൾക്കും ഒരോ ഉത്തരവാദിത്വം ഉണ്ട്. അത് കളത്തിൽ താരങ്ങൾ ചെയ്താൽ മതിയെന്നും സഹൽ അഭിപ്രായപ്പെട്ടു.