സഹൽ ആദ്യ ഇലവനിൽ, കേരള ബ്ലാസ്റ്റേഴ്സ് ഗോവയ്ക്ക് എതിരെ ഇറങ്ങുന്നു

Newsroom

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആറാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയ്ക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. നോർത്ത് ഈസ്റ്റിന് എതിരായ വിജയത്തിൽ നിന്ന് ഒരു മാറ്റവുമായാണ് ഇവാൻ ഇന്ന് ടീമിനെ ഇറക്കുന്നത്. സൗരവിന് പകരം രാഹുൽ ആദ്യ ഇലവനിൽ എത്തി.

സന്ദീപ് സിംഗ്, ഹോർമിപാം, ലെസ്കോവിച് നിശു കുമാർ എന്നിവർ ഡിഫൻസിൽ അണിനിരക്കുന്നു. . ഇവാനും ജീക്സണും ആണ് മധ്യനിരയിൽ. പൂട്ടിയ ഇന്നും ബെഞ്ചിൽ ആണ്. രാഹുൽ, ലൂണ, ദിമിത്രോസ് എന്നിവർ അറ്റാക്കിൽ ഉണ്ട്.

20221113 183609

ടീം: ഗിൽ, സന്ദീപ്, ഹോർമി, ലെസ്കോവിച്, നിശു, ജീക്സൺ, ഇവാൻ, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്