മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് The Bridge റിപ്പോർട്ട് ചെയ്യുന്നു. സഹൽ അബ്ദുൽ സമദ് ഇന്നലെ മോഹൻ ബഗാനിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കിയിരുന്നു. വലിയ ഓഫർ തനിക്ക് മുന്നിൽ വന്നപ്പോഴും സഹൽ തനിക്ക് ക്ലബിൽ തുടരണം എന്നായിരുന്നു ക്ലബിനോട് പറഞ്ഞത്. എന്നാൽ പ്രിതം കൊട്ടാലിനെ സ്വന്തമാക്കാൻ സഹലിന്റെ നീക്കം എളുപ്പമാകും എന്നത് കൊണ്ട് സഹലിനെ വിൽക്കാൻ തന്നെ ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു.
സഹൽ അബ്ദുൽ സമദിനായി ബെംഗളൂരു എഫ് സിയുടെയു. വലിയ ഓഫർ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉണ്ടായിരുന്നു. സഹലിനായി 2 കോടിക്ക് മേൽ ട്രാൻസ്ഫർ തുകയും ഒരു താരത്തെയും ബെംഗളൂരു എഫ് സി വാഗ്ദാനം ചെയ്തിരുന്നു. ആ ഓഫർ ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യം പ്രിതം കോട്ടാലിനെ ടീമിൽ എത്തിക്കുക എന്നതായിരുന്നു.
സഹൽ മോഹൻ ബഗാനിൽ അഞ്ചു വർഷത്തെ കരാർ ആണ് ഇപ്പോൾ ഒപ്പുവെച്ചത്. സഹലിനായി 90 ലക്ഷവും പ്രിതം കോടാലിനെയും ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.