“സഹലിനെ രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡറാക്കും എന്ന് വാക്കു കൊടുത്തിട്ടുണ്ട്”

- Advertisement -

സഹൽ അബ്ദുൽ സമദിനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഇന്നലെ ഒഡീഷക്ക് എതിരെ സഹൽ ഗംഭീര പ്രകടനമാണ് നടത്തിയത്. സഹൽ അതിന് അഭിനന്ദനം അർഹിക്കുന്നു. താനും സഹലും തമ്മിലും പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. ഷറ്റൊരി പറഞ്ഞു. താൻ ആദ്യമായി കണ്ടപ്പോൾ സഹലിനോട് പറഞ്ഞത് സഹലിനെ താൻ രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആക്കും എന്നാണ്. ഷറ്റോരി പറഞ്ഞു.

അതുകൊണ്ട് തന്നെ സഹലും താനും തമ്മിലുള്ള ബന്ധത്തിൽ ആർക്കും ആശങ്ക വേണ്ട. സഹലിനെ താൻ മത്സരത്തിനിടയിൽ മാറ്റിയിട്ടുണ്ട് എങ്കിൽ അത് വേറെ കാരണങ്ങൾ കൊണ്ടായിരിക്കും എന്ന് ഷറ്റോരി പറഞ്ഞു. തന്റെ മധ്യനിര പൂർണ്ണമായും ഫിറ്റായാൽ സഹലിനെ കുറച്ചു കൂടെ അറ്റാക്കിംഗ് റോളിൽ ഇറക്കും എന്നും ഷറ്റോരി സൂചന നൽകി.

Advertisement