വീണ്ടും സഹലിന്റെ ഗോൾ, വീണ്ടും റഫറി കേരള ബ്ലാസ്റ്റേഴ്സിന് എതിരെ!! ആദ്യ പകുതിയിൽ സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ജംഷദ്പൂരിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ മത്സരം 1-1 എന്ന നിലയിൽ. റഫറി ഒരു പെനാൾട്ടി നിഷേധിച്ചില്ലായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ മുന്നിൽ എത്തിയേനെ.

ഇന്ന് ഇരു ടീമുകളും ആക്രമിച്ച് കളിച്ചാണ് മത്സരം ആരംഭിച്ചത്. പാസിംഗിലെ പിഴവുകൾ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി‌. 14ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്ന് ഗ്രെഗ് സ്റ്റുവാർട് ജംഷദ്പൂരിന് ലീഡ് നൽകി. ആരും പ്രതീക്ഷിക്കാത്ത ആങ്കിളിൽ നിന്ന് ഒരു വലിയ ബെൻഡ് കിക്കുലൂടെ ആണ് സ്റ്റുവർട്ട് പന്ത് വലയിൽ എത്തിച്ചത്. പോസ്റ്റിൽ തട്ടിയായിയിരുന്നു പന്ത് വലയിലേക്ക് പോയത്. ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് തീർത്തും അറ്റാക്കിലേക്ക് പോയി.

27ആം മിനുട്ടിൽ മൈതാന മധ്യത്ത് നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ ആല്വാരോ വാസ്കസ് ഒറ്റയ്ക്ക് കുതിച്ചു. പെനാൾട്ടി ബോക്സിന് തൊട്ടു മുമ്പിൽ വെച്ച് വാസ്കസ് തൊടുത്ത ഇടം കാലൻ ഷോട്ട് രെഹ്നേഷ് തടഞ്ഞു. എന്നാൽ റീബൗണ്ടിലൂടെ സഹൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു. സഹലിന്റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്.

37ആം മിനുട്ടിൽ കേരളത്തിന് ലഭിക്കേണ്ട പെനാൾട്ടി റഫറി നിഷേധിച്ചു. വാസ്കസിന്റെ ഒരു ക്രോസ് ജംഷദ്പൂർ താരത്തിന്റെ കയ്യിൽ തട്ടി എങ്കിലും റഫറി പെനാൾട്ടി നിഷേധിച്ചു. ഇത് ആദ്യമായല്ല കേരളം റഫറിയുടെ മോശം തീരുമാനത്തിന് വിധേയരാകുന്നത്.