സച്ചിൻ സുരേഷ് ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം

Img 20201020 222345
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഒരു മലയാളി ഗോൾ കീപ്പറെ സൈൻ ചെയ്തു. മുൻ ഇന്ത്യൻ അണ്ടർ 20 താരം സച്ചിൻ സുരേഷാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിലാകും സച്ചിൻ സുരേഷ് തുടക്കത്തിൽ കളിക്കുക. തൃശൂർ ക്ലബായ എഫ് സി കേരളയുടെ താരമായിരുന്നു സച്ചിൻ സുരേഷ്.

മുമ്പ് ഇന്ത്യൻ അണ്ടർ 14 ടീമിനു വേണ്ടിയും സച്ചിൻ സുരേഷ് കളിച്ചിട്ടുണ്ട്. ഇപ്പോൾ കേരള വർമ്മ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് സച്ചിൻ. എഫ് സി കേരളയ്ക്കും കേരള ജൂനിയർ ടീമിനും വേണ്ടി നടത്തിയ പ്രകടനമായിരുന്നു സച്ചിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്‌. കഴിഞ്ഞ കേരള സന്തോഷ് ട്രോഫ് ടീമിലും സച്ചിൻ ഉണ്ടായിരുന്നു.

Advertisement