ഡൽഹി ക്യാപിറ്റൽസിനെയും തോൽപ്പിച്ച് കിങ്‌സ് ഇലവൻ കുതിപ്പ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെയും തോൽപ്പിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് കിങ്‌സ് ഇലവൻ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങോടെ സെഞ്ചുറി നേടിയ ശിഖർ ധവാന്റെ ബാറ്റിംഗ് വിഫലമാവുന്ന കാഴ്ചയാണ് ദുബായിൽ കണ്ടത്. ഐ.പി.എല്ലിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച കിങ്‌സ് ഇലവൻ പഞ്ചാബിന്റെ തുടർച്ചയായ മൂന്നാമത്തെ ജയമായിരുന്നു ഇന്നത്തേത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബ് ഒരു ഓവർ ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുത്ത് ജയം ഉറപ്പിക്കുകയായിരുന്നു. കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി നിക്കോളാസ് പൂരൻ, മാക്‌സ്‌വെൽ, ക്രിസ് ഗെയ്ൽ എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗെയ്ൽ 13 പന്തിൽ 29 റൺസും പൂരൻ 28 പന്തിൽ 53 റൺസും മാക്‌സ്‌വെൽ 24 പന്തിൽ 32 റൺസുമെടുത്ത് പുറത്തായി.

നേരത്തെ 61 പന്തിൽ 106 റൺസ് എടുത്ത ശിഖർ ധവാന്റെ മികവിലാണ് ഡൽഹി ക്യാപിറ്റൽസ് ആദ്യ ഇന്നിങ്സിൽ 164 റൺസ് എടുത്തത്. ഐ.പി.എല്ലിൽ ശിഖർ ധവാന്റെ തുടർച്ചയായ രണ്ടാമത്തെ സെഞ്ചുറി ആയിരുന്നു ഇത്.