മുൻ ഇന്ത്യൻ താരം സാബിർ പാഷ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ആകും. ഇതിനായുള്ള നടപടികൾ അന്തിമഘട്ടത്തിലാണ് എന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിൻ എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന സയ്യിദ് സബിർ പാഷ കഴിഞ്ഞ ദിവസം ചെന്നൈയിൻ വിട്ടിരുന്നു.
എട്ട് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ക്ലബ്ബിലെ തന്റെ സ്ഥാനം രാജിവച്ചത്. 2016-ൽ ടീമിൽ ചേർന്ന പാഷ, ടീമിന്റെ പ്രകടനങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ വർഷം നാല് ലീഗ് മത്സരങ്ങളിൽ ചെന്നൈയിന്റെ ഇടക്കാല മാനേജരായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കോച്ചായിരിക്കെ ചെന്നൈയിൻ എഫ്‌സി 2017-18 ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടി. ഇന്ത്യക്ക് ആയി 68 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുമ്പ് എ ഐ എഫ് എഫ് എലീറ്റ് അക്കാദമിയുടെ പരിശീൽകനായും പ്രവർത്തിച്ചിട്ടുണ്ട്.