റോയ് കൃഷ്ണ ബെംഗളൂരു എഫ് സി വിട്ടു

Newsroom

Picsart 23 05 29 00 04 21 576
Download the Fanport app now!
Appstore Badge
Google Play Badge 1

സ്ട്രൈക്കർ റോയ് കൃഷ്ണ ബെംഗളൂരു എഫ് സി വിട്ടു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ വന്നു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു റോയ് കൃഷ്ണ ബെംഗളൂരു എഫ് സിയിൽ എത്തിയത്. ബെംഗളൂരുവിനെ ഐ എസ് എല്ലിലും സൂപ്പർ കപ്പിലും ഫൈനലിൽ എത്തിക്കുന്നതിൽ റോയ് കൃഷ്ണ നല്ല പങ്കുവഹിച്ചിരുന്നു. ഐ എസ് എല്ലിൽ ഈ സീസണിൽ 22 മത്സരങ്ങളിൽ 6 ഗോളുകളും അഞ്ച് അസിസ്റ്റും സംഭാവന ചെയ്തിരുന്നു.

റോയ് കൃഷ്ണ 23 05 29 00 04 36 126

റോയ് കൃഷ്ണ ഓസ്ട്രേലിയയിലേക്ക് പോകും എന്നാണ് സൂചന. 35കാരനായ റോയ് കൃഷ്ണ മോഹൻ ബഗാനൊപ്പം 2019-20 സീസണിൽ ഐ എസ് എൽ കിരീടം നേടിയിരുന്നു. അവർക്ക് ഒപ്പം 66 മത്സരങ്ങൾ കളിച്ച റോയ് കൃഷ്ണ 40 ഗോളുകളും 18 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിരുന്നു. റോയ് കൃഷ്ണ മാത്രമല്ല മിഡ്ഫീൽഡർ ബ്രൂണോ റമിറസും ബെംഗളൂരു എഫ് സി വിടും.