താൻ ക്ലബ് വിടാൻ ആഗ്രഹിച്ചതല്ല, കോച്ച് ആണ് എ ടി കെ മോഹൻ ബഗാൻ ക്ലബ് വിടാൻ കാരണം – റോയ് കൃഷ്ണ

താൻ എ ടി കെ മോഹൻ ബഗാൻ വിടാനുള്ള തീരുമാനം തന്റേതായിരുന്നില്ല എന്ന് റോയ് കൃഷ്ണ. പരിശീലകന് വേറെ സ്റ്റൈൽ ഓഫ് ഫുട്ബോൾ ആണ് കളിക്കാൻ ആഗ്രഹം എന്നും താൻ ആ സ്റ്റൈലിന് ചേരുന്ന താരമല്ലെന്നും കോച്ച് പറഞ്ഞു. അതാണ് ക്ലബ് വിടാൻ കാരണം എന്ന് റോയ് കൃഷ്ണ പറഞ്ഞു. ഇത് ഫുട്ബോളിന്റെ ഭാഗമാണെന്നും റോയ് കൃഷ്ണ പറഞ്ഞു.

ഇന്ത്യയിൽ തുടരണം എന്നാണ് തന്റെ ആഗ്രഹം എന്നും റോയ് കൃഷ്ണ പറഞ്ഞു. ഇന്ത്യയിൽ അല്ലാതെ യൂറോപിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ഓഫറുകൾ ഉണ്ട് എന്നും റോയ് കൃഷ്ണ പറയുന്നു. റോയ് കൃഷ്ണക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ശ്രമിക്കുന്നുണ്ട് എന്നാണ് വിവരങ്ങൾ.