ആഴ്സണൽ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ നീക്കം പൂർത്തിയാക്കി

16x9

ഈ സീസണിലെ ആദ്യ ട്രാൻസ്ഫർ നീക്കം ആഴ്സണൽ പൂർത്തിയാക്കി. യുവ ബ്രസീലിയൻ ഫോർവേഡ് മാർകസ് വിനീഷ്യസ് ഒലിവേര എന്ന മാർക്കിനോസിനെ ആണ് ആഴ്സണൽ സ്വന്തമാക്കിയത്. ഇന്ന് അവർ ഈ കരാർ ഔദ്യോഗികമായി അറിയിച്ചു. ബ്രസീലിയൻ ക്ലബായ സാവോ പോളോയിൽ നിന്നാണ് താരം ആഴ്സണലിൽ എത്തുന്നത്.

സാവോ പോളോയിൽ കരാർ അവസാനിക്കാൻ ആയത് കൊണ്ട് തന്നെ 3 മില്യൺ യൂറോ മാത്രമെ ആഴ്സണലിന് താരത്തിനായി ചിലവഴിക്കേണ്ടതായി വന്നുള്ളൂ. മാർക്കിനോസ് 2027വരെയുള്ള കരാർ ആഴ്സണലിൽ ഒപ്പുവെച്ചു. 2003ൽ ജനിച്ച താരം പ്രീസീസണിൽ ക്ലബിനൊപ്പം ചേരും. 2020 മുതൽ സാവോ പോളൊയുടെ സീനിയർ ടീമിനായി മാർക്കിനോസ് കളിക്കുന്നുണ്ട്. ഇതിനകം തന്നെ ബ്രസീലിന്റെ യുവ ടീമുകളെയും മാർക്കിനോസ് പ്രതിനിധാനം ചെയ്തിട്ടുണ്ട്.