റൗളിൻ ബോർജസ് തിരികെയെത്തി, നാളെ കളത്തിൽ ഇറങ്ങും

മുംബൈ സിറ്റി എഫ്‌സി മിഡ്‌ഫീൽഡർ റൗളിൻ ബോർജസ് പരിക്ക് മാറി തിരികെ എത്തുന്നു. കഴിഞ്ഞ ജനുവരിയിൽ ആണ് റൗളിൻ പരിക്കേറ്റ് പുറത്തായത്. അതിനു ശേഷം ഇതുവരെ ഫുട്ബോൾ കളിച്ചിരുന്നില്ല. താരം പൂർണ്ണഫിറ്റ്നസിലേക്ക് എത്തും എന്നും നാളെ ഡൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ റൗളഗ് മുംബൈ സിറ്റി മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്ന് കോച്ച് പറഞ്ഞു.

കാൽമുട്ടിന് ആയിരുന്നു ബോർജസിന് പരിക്കേറ്റത്‌. 30കാരനായ മിഡ്ഫീൽഡർ അവസാന മൂന്ന് സീസണായി മുംബൈ സിറ്റിക്ക് ഒപ്പമുള്ള താരമാണ്. ഐ എസ് എൽ കിരീടം നേടിയപ്പോൾ മുംബൈ സിറ്റി സ്ക്വാഡിൽ ഉണ്ടായിരുന്നു‌.

2016 മുതൽ 2019 വരെ നോർത്ത് ഈസ്റ്റ് ടീമിനൊപ്പം ആയിരുന്നു റൗളിൻ കളിച്ചത്. ഐ എസ് എല്ലിൽ ഇതുവരെ 83 മത്സരങ്ങൾ റൗളിംഗ് കളിച്ചിട്ടുണ്ട്. മുമ്പ് ഈസ്റ്റ് ബംഗാൾ, സ്പോർടിംഗ് ഗോവ എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്.