റൗളിൻ ബോർജസ് ഇനി എഫ് സി ഗോവയുടെ താരം

Newsroom

ഇന്ത്യൻ ദേശീയ താരം റൗളിൻ ബോർജസ് ഇനി എഫ് സി ഗോവയിൽ. മുംബൈ സിറ്റി വിടുന്ന താരത്തെ സ്വന്തമാക്കിയതായി ഗോവ പ്രഖ്യാപിച്ചു. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് ബൗർജസ് ഗോവയിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം സീസണിലെ ഭൂരിഭാഗവും ബോർജസിന് നഷ്ടമായിരുന്നു.

റൗളിൻ 23 05 13 01 36 10 064

അവസാന നാലു സീസണായി മുംബൈ സിറ്റിക്ക് ഒപ്പമുള്ള താരമാണ് റൗളിൻ. രണ്ട് ഐ എസ് എൽ ഷീൽഡും ഒരു ഐ എസ് എൽ കിരീടവും ബോർജസ് മുംബൈ സിറ്റിയിൽ നേടി. ഐ എസ് എല്ലിൽ ആകെ 103 മത്സരങ്ങൾ ബോർജസ് ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.

2016 മുതൽ 2019 വരെ നോർത്ത് ഈസ്റ്റ് ടീമിനൊപ്പം ആയിരുന്നു റൗളിൻ കളിച്ചത്. മുമ്പ് ഈസ്റ്റ് ബംഗാൾ, സ്പോർടിംഗ് ഗോവ എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്.