യുവതാരം റോഷൻ ജിജിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ

Img 20211002 221727

കേരള ഫുട്ബോളിലെ മികച്ച യുവതാരങ്ങളിൽ ഒന്നായ റോഷൻ ജിജിയെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം. 21കാരനായ താരം കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ഒപ്പുവെച്ചു. രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്‌. താരം അവസാന രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനൊപ്പം ഉണ്ട്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ താരം എഫ് സി കേരളയിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

19കാരൻ ആയിരിക്കെ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരമായുരുന്നു റോഷൻ. മുമ്പ് ഗോകുലം കേരള എഫ് സിയോടൊപ്പവും കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിനായും റോഷൻ കളിച്ചിട്ടുണ്ട്.

പൂനെ സിറ്റി അക്കാദമിയിലൂടെ വളർന്നു വന്ന താരം ഇന്ത്യൻ അണ്ടർ 17 ടീമിനായി മുമ്പ് കളിച്ചിട്ടുണ്ട്. അണ്ടർ 18 ഐ ലീഗിലും മുമ്പ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നേരത്തെ കേരള സന്തോഷ് ട്രോഫി ടീമിലും എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തുക ആകും താരത്തിന്റെ ഇനിയുള്ള ലക്ഷ്യം.

Previous articleഫോൺ കോളിന് പകരം ഫോൺ കോൾ, ഇത് സുവാരസിന്റെ പ്രതികാരം!
Next articleഇന്ന് ഡ്യൂറണ്ട് കപ്പ് ഫൈനൽ, എഫ് സി ഗോവയ്ക്ക് വെല്ലുവിളി ആയി മൊഹമ്മദൻസ്