ഇന്ന് ഡ്യൂറണ്ട് കപ്പ് ഫൈനൽ, എഫ് സി ഗോവയ്ക്ക് വെല്ലുവിളി ആയി മൊഹമ്മദൻസ്

Img 20211002 222723

ഡ്യൂറണ്ട് കപ്പ് ആര് സ്വന്തമാക്കും എന്ന് ഇന്ന് അറിയാം. ഇന്ന് വൈകിട്ട് 6 മണിക്കുന്ന ഫൈനലിൽ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസ് ഐ എസ് എൽ ക്ലബായ എഫ് സി ഗോവയെ നേരിടും. യുവതാരങ്ങളുമായി ടൂർണമെന്റിന് എത്തിയ എഫ് സി ഗോവ ഇതുവരെ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളി യുവതാരങ്ങളായ ക്രിസ്റ്റിയും നെമിലും എഫ് സി ഗോവയ്ക്ക് ഒപ്പം ഉണ്ട്. ഇതുവരെ നാലു ഗോൾ അടിച്ച നെമിലിൽ ആകും മലയാളി ഫുട്ബോൾ പ്രേമികളുടെ പ്രധാന ശ്രദ്ധ. സെമി ഫൈനലിൽ ബെംഗളൂരു എഫ് സിയെ ആണ് ഗോവ പരാജയപ്പെടുത്തിയത്.

ബെംഗളൂരു യുണൈറ്റഡിനെ തോൽപ്പിച്ച് ആണ് മൊഹമ്മദൻസ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. അഞ്ച് ഗോൾ അടിച്ച മാർക്കസ് ജോസഫിനെ ആകും മൊഹമ്മദൻസ് ഇന്നും കാര്യമായി ആശ്രയിക്കുക. കേരള ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിലും ഗോകുലം ക്വാർട്ടറുൽ വെച്ചും പുറത്തായിരുന്നു. ഇന്നത്തെ മത്സരം സോണി ടെനിൽ തത്സമയം കാണാം.

Previous articleയുവതാരം റോഷൻ ജിജിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ
Next articleയു എ ഇ മലയാളി ക്ലബായ റിയൽ അബുദാബി ഇനി റിയൽ മലബാറായി കേരള പ്രീമിയർ ലീഗിൽ