ബെംഗളുരു എഫ്‌സി ഡിഫൻഡർ റോബിൻ യാദവ് നോർത്ത് ഈസ്റ്റിലേക്ക്

Newsroom

Picsart 24 04 12 15 53 31 892
Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളുരു എഫ്‌സിയുടെ 22കാരനായ ഡിഫൻഡർ റോബിൻ യാദവ് ക്ലബ് വിടും. താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് പോകും എന്ന് ദേശീയ മാധ്യമമായ KhelNow റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് ഈസ്റ്റിൽ താരം രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും എന്നാണ് റിപ്പോർട്ടുകൾ. റോബിൻ യാദവിന്റെ ബെംഗളൂരുവുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്.

ബെംഗളൂരു 24 04 12 15 53 17 194

2018 മുതൽ ബെംഗളൂരു യൂത്ത് ടീമിനൊപ്പം ഉള്ള താരമാണ് റോബിൻ. കഴിഞ്ഞ സീസൺ മുതൽ ബെംഗളൂരു സീനിയർ ടീമിനൊപ്പം സജീവവുമാണ്. മുൻ ബെംഗളൂരു യൂത്ത് കോച്ചും നൗഷാദ് മൂസ ആണ് നോർട്ട് ഈസ്റ്റ് യുണൈറ്റഡിൽ ഇപ്പോൾ നോർത്ത് ഈസ്റ്റിൽ അസിസ്റ്റൻ്റ് കോച്ച്‌. ഈ സാന്നിദ്ധ്യവും താരം നോർത്ത് ഈസ്റ്റിലേക്ക് പോകാനുള്ള കാരണമാണ്‌.

2023-24 ഐഎസ്എൽ സീസണിൽ ബെംഗളൂരു എഫ്‌സിയ്‌ക്ക് ആയി 6 മത്സരങ്ങൾ താരം കളിച്ചു.