ഇയാൻ ഹ്യൂം ആദ്യ ഇലവനിൽ, പൂനെ -ജംഷെഡ്പൂർ ലൈനപ്പ് അറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റി – ജംഷെഡ്പൂർ എഫ്‌സി പോരാട്ടം ഇന്ന് നടക്കും. ഇരു ടീമുകളുടെയും ലൈനപ്പറിയാം. പ്ലേ ഓഫ് സ്വപ്നങ്ങളുമായിട്ടാണ് ജെംഷെഡ്പൂർ പൂനെ സിറ്റിക്ക് എതിരെ ഇറങ്ങുന്നത്.

മലയാളി താരം ആഷിക്ക് കുരുണിയാനും മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യൂമും പൂനെ സിറ്റിക്കായി ഇറങ്ങുന്നു. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് പൂനെ ഇറങ്ങുന്നത്. അതെ സമയം കഴിഞ്ഞ മത്സരത്തിൽ നിന്നും മൂന്നു മാറ്റങ്ങളുമായി ഇറങ്ങുന്ന ജെംഷെഡ്പൂരിൽ കാർലോസ് കാൽവോ തിരിച്ചെത്തിയിട്ടുണ്ട്.