ഗോകുലത്തിന് വീണ്ടും ജയമില്ല, രാഹുലിന്റെ മികവിൽ ആരോസിന് സമനില

ഗോകുലം കേരള എഫ് സിയുടെ ഐ ലീഗിലെ ദയനീയ ഫോം തുടരുന്നു‌. ഇന്ന് സ്വന്തം തട്ടകത്തി ഇന്ത്യൻ ആരോസിനോട് 1-1 എന്ന സമനില വഴങ്ങാനേ ഗോകുലം കേരള എഫ് സിക്ക് ആയുള്ളൂ. നല്ല രീതിയിൽ കളിച്ച ഇന്ത്യൻ ആരോസ് ആദ്യ പകുതിയിൽ തന്നെ ലീഡ് എടുത്തു. മലയാളി താരൻ രാഹുൽ കെ പിയുടെ സ്ട്രൈക്കാണ് ഗോകുലത്തിനെ പിറകിലാക്കിയത്.

തിരിച്ചടിക്കാൻ ശ്രമിച്ച ഗോകുലം അവസാനം മാർകസിലൂടെ സമനില ഗോൾ നേടി. അതിനപ്പുറം വിജയത്തിലേക്ക് എത്താൻ ഒന്നും ഗോകുലത്തിനായില്ല. ഗോകുലം കേരളയ്ക്ക് 16 മത്സരങ്ങൾ കഴിഞ്ഞപ്പോഴും വെറും 2 ജയം മാത്രമെ ഉള്ളൂ‌. 16 മത്സരങ്ങളിൽ നിന്ന് 13 പോയന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ് ഇപ്പോൾ ഗോകുലം ഉള്ളത്.