ഒരു ഗോളിൽ മുംബൈ സിറ്റി മുന്നിൽ

- Advertisement -

മുംബൈ അരീനയിൽ നടക്കുന്ന മുംബൈ സിറ്റി ഡെൽഹി ഡൈനാമോസ് മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ആതിഥേയർ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. മുപ്പതാം മിനുട്ടിൽ മൗദു സോഗോ നേടിയ ഗോളിലാണ് മുംബൈ ലീഡ് എടുത്തത്. ഇസോകോയുടെ ഗംഭീര ക്രോസിൽ നിന്നായിരുന്ന് സോഗൗയുടെ ഫിനിഷ്. ഇസോകോയും സോഗോയും നിരന്തരം ഡെൽഹി ഡിഫൻസിനെ ഇന്ന് പരീക്ഷിച്ചു.

അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഡെൽഹി ഡൈനാമോസിന്റെ പരാജയം ഇന്നും തുടരുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ കാര്യമായി മുംബൈയെ പരീക്ഷിക്കാൻ ഡെൽഹിക്ക് ആയിട്ടില്ല. ജയമില്ലാത്ത അഞ്ചാം മത്സരത്തിലേക്കാണ് ഗൊമ്പാവുവുന്റെ ടീം പോകുന്നത്.

Advertisement