മുംബൈയിൽ ഗോൾ രഹിത സമനില

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടന്ന മുംബൈ സിറ്റിയും എ ടി കെ കൊൽക്കത്തയും തമ്മിലുള്ള മത്സരം ഗോൾ രഹിതമായി അവസാനിച്ചു. സ്കോർ സൂചിപ്പിക്കുന്നത് പോലെ തന്നെ വിരസമായിരുന്നു മത്സരവും. ഇരുടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ന് പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ഭേദപ്പെട്ട ആക്രമണങ്ങൾ ഉണ്ടായെങ്കിലും ഗോൾ മുഖത്ത് ഫലമൊന്നും ഉണ്ടായില്ല. നല്ലൊരു സ്ട്രൈക്കർ ഇല്ലാത്തതിന്റെ കുറവ് എടികെ നിരയിൽ ഇന്നും പ്രതിഫലിച്ചു.

ഇന്നത്തെ സമനില മുംബൈ സിറ്റിയെ എട്ടു മത്സരങ്ങളിൽ നിന്ന് 14 പോയന്റിൽ എത്തിച്ചു. അവസാന നാലു മത്സരങ്ങളിൽ അപരാജിതരാണ് മുംബൈ സിറ്റി. എ ടി കെ കൊൽക്കത്തയെ ഈ സമനില 11 പോയന്റിലും എത്തിച്ചു. എട്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമെ കോപ്പലിന്റെ ടീമിന് ഉള്ളൂ.

Advertisement