മുംബൈയെ തോല്‍പ്പിച്ച് പ്ലേഓഫ് സാദ്ധ്യതകൾ സജീവമാക്കി ജംഷദ്പൂര്‍ എഫ്സി

- Advertisement -

നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിയെ തോല്‍പ്പിച്ച് ജംഷദ്പൂര്‍ എഫ്സി പ്ളേഓഫ് സാദ്ധ്യതകൾ സജീവമാക്കി. ഇന്ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷദ്പൂര്‍ എഫ്സി മുംബൈ സിറ്റി എഫ്സിയെ തോല്‍പ്പിച്ചത്. വിജയത്തോടെ ജംഷദ്പൂറിന് പതിനഞ്ചു മത്സരങ്ങളില്‍ നിന്നുമായി 23 പോയിന്റായി. നാലാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 24 പോയിന്റാണുള്ളത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 80 ആം മിനിറ്റിൽ മെമോ ആണ് ജംഷദ്പൂറിന്റെ വിജയ ഗോൾ നേടിയത്. പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും എല്ലാം മുംബൈ സിറ്റിയേക്കാൾ മുന്നിട്ട് നിന്ന ജംഷദ്പൂര്‍ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. പതിയെ തുടങ്ങിയ മത്സരം രണ്ടാം പകുതി ആയതോടെ കനക്കുകയായിരുന്നു.

Advertisement