നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തളച്ച് ഡൽഹി ഡൈനാമോസ്

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഡെൽഹി ഡൈനാമോസ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഹൈലാൻഡേഴ്‌സിന് വേണ്ടി സ്റ്റാർ സ്‌ട്രൈക്കർ ബർത്തോലോമിവ് ഓഗ്‌ബെച്ചേയും ഡൈനാമോസിന് വേണ്ടി മാർക്കോസ് ടെബറും ഗോളടിച്ചു. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒരു ജയം മാത്രമേ നോർത്ത് ഈസ്റ്റിനു നേടാൻ കഴിഞ്ഞിട്ടുള്ളൂ.

ഇന്നത്തെ ഗോളോട് കൂടി ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ കൊറോയ്‌ക്കൊപ്പം എത്താൻ ഓഗ്‌ബെച്ചേക്ക് കഴിഞ്ഞു. ഈ സീസണിൽ 11 ഗോളുകളാണ് ഇരു താരങ്ങളും നേടിയത്. ഇന്നത്തെ സമനില നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നാലാം സ്ഥാനത്ത് തന്നെ തളച്ചു. ജയിച്ചിരുന്നെങ്കിൽ ഗോവയെ പോയന്റ് നിലയിൽ മറികടക്കാൻ ആകുമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് 9 ആം സ്ഥാനത്തുള്ള ഡൽഹിക്ക് 12 പോയന്റായി.

Advertisement