ജിംഖാനയെ തോൽപ്പിച്ച് മൊറയൂരിൽ ഫിഫാ മഞ്ചേരി സെമി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മൊറയൂർ അഖിലേ‌ന്ത്യാ സെവൻസിന്റെ സെമി ഫൈനലിലേക്ക് ഫിഫാ മഞ്ചേരി കടന്നു. ഇന്ന് മൊറയൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ വിജയിച്ചാൺ ഫിഫാ മഞ്ചേരി സെമി ഉറപ്പിച്ചത്. . ഇന്ന് ജിംഖാന തൃശ്ശൂരിനെ ആയിരുന്നു ഫിഫാ മഞ്ചേരി നേരിട്ടത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഫിഫയുടെ ജയം.‌ നേരത്തെ മൊറയൂരിൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ കളി നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിൽ അവസാനിച്ചിരുന്നു. അതിന്റെ റീമാച്ച് ആണ് ഇന്ന് നടന്നത്.

നാളെ മൊറയൂറിൽ ആദ്യ സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ലിൻഷാ മണ്ണാർക്കാടിനെ നേരിടും.