മുംബൈയിൽ മൂന്നടിച്ച് ഒഡീഷ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷയുടെ വമ്പൻ തിരിച്ച് വരവ്. മുംബൈ ഫുട്ബോൾ അറീനയിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത മൂന്ന് ഗോൾ ലീഡ് നേടിയിരിക്കുകയാണ് ഒഡീഷ എഫ്സി. സിസ്കോ,സന്റാന,ജെറി എന്നിവരാണ് ഒഡീഷക്ക് വേണ്ടി ഗോളടിച്ചത്.

ആറാം മിനുട്ടിൽ സിസ്കോ ഹെർണാണ്ടസിലൂടെ ഒഡീഷ ആദ്യ ഗോൾ നേടി. അഡ്രിയാൻ സന്റാനയിലൂടെ 21ആം മിനുട്ടിൽ ഒഡീഷ രണ്ടാം ഗോളും നേടി. മികച്ച അറ്റാക്കിംഗ് ഫുട്ബോൾ ആണ് മുംബൈക്കെതിരെ ഒഡീഷ പുറത്തെടുത്തത്. ജെറിയാണ് അഡ്രിയാൻ സന്റാനയുടെ ഗോളിന് വഴിയൊരുക്കിയത്. ശുഭം സാരങ്കിയുടെ മനോഹരമായ ത്രൂ ബോൾ വാങ്ങിയ ജെറി അഡ്രിയാന് നൽകുകയായിരുന്നു. അഡ്രിയാന്റെ ക്ലിനിക്കൽ ഫിനിഷിനെ വെല്ലാൻ മുംബൈ പ്രതിരോധത്തിനായില്ല. ശുഭാഷിഷ് ബോസ് പരിക്കേറ്റ് പുറത്തായത് മുംബൈ സിറ്റക്ക് തിരിച്ചടിയായി. 40ആം മിനുറ്റിൽ നന്ദകുമാറിന്റെ അമരീന്ദരിന്റെ കയ്യിലൊതുങ്ങാതെ ബാറിൽ തട്ടി മടങ്ങി. ജെറിയുടെ മനോഹരമായ ഫിനിഷിൽ ഒഡീഷ ആദ്യ പകുതിയിൽ മൂന്ന് ഗോൾ ലീഡ് സ്വന്തമാക്കി. മുബൈയുടെ പ്രതിരോധത്തെ നിഷ്പ്രഭരാക്കാൻ ഒഡീഷക്ക് സാധിച്ചു.