ടി20 ലോകകപ്പിന് ശേഷം തന്റെ ഭാവി തീരുമാനിക്കുമെന്ന് മോർഗൻ

- Advertisement -

ഓസ്ട്രേലിയയിൽ അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം തന്റെ ഭാവിയെ പറ്റി തീരുമാനിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റ ൻ ഓയിൻ മോർഗൻ. നിലവിൽ ഇംഗ്ലണ്ട് ടി20- ഏകദിന ടീമുകളുടെ ക്യാപ്റ്റനാണ് മോർഗൻ. മോർഗന് കീഴിലാണ് കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകപ്പ് കിരീടം നേടിയത്.

33കാരനായ മോർഗന് സ്ഥിരമായി അലട്ടുന്ന പരിക്കുകളാണ് വിരമിക്കൽ തീരുമാനം ലോകകപ്പിന് ശേഷം ഉണ്ടാവുമെന്ന് സൂചന നൽകാൻ കാരണം. ന്യൂസിലാൻഡിനെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരക്ക് മുൻപ് സംസാരിക്കുകയായിരുന്നു മോർഗൻ. “ലോകകപ്പ് വരെ കളിക്കണമെന്നും അതിന് ശേഷം തന്റെ ഭാവിയെ പറ്റി തീരുമാനിക്കും. എന്നാൽ ലോകകപ്പോടെ കൂടി തന്റെ കരിയർ അവസാനിക്കുമെന്ന് ഉറപ്പില്ല” മോർഗൻ പറഞ്ഞു.

Advertisement