ഹാളിചരൺ തൊടുത്തു!! കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

- Advertisement -

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ എസ് എൽ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. ഹാളിചരൺ നർസാരി നേടിയ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ നിൽക്കുന്നത്. എ ടി കെ കൊൽക്കത്തയ്ക്ക് ഇറങ്ങിയ ടീമിൽ മാറ്റമില്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പ്രകടനത്തിലും ആദ്യ മത്സരത്തിലെ സ്ഥിരത പുലർത്തി.

തികച്ചും കേരളത്തിന്റെ നിയന്ത്രണത്തിലായിരുന്ന മത്സരത്തിൽ മുംബൈക്ക് ഒരു സെറ്റ് പ്ലേയിലൂടെ ലഭിച്ച അവസരം മാത്രമെ ആകെ ആദ്യ പകുതിയിൽ ഉണ്ടയുള്ളൂ. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ കേരളത്തിന് സുവർണ്ണാവസരം ലഭിച്ചിരുന്നു. നർസാരിയുടെ പാസിൽ നിന്ന് ഗോൾപോസ്റ്റിന് മുന്നിൽ എത്തിയ ലെൻ ദുംഗലിന് പക്ഷെ അമ്രീന്ദർ സിംഗിനെ മറികടക്കാൻ ആയില്ല.

24ആം മിനുട്ടിൽ ലെൻ ദുംഗൽ നാർസരി സഖ്യം തന്നെയാണ് കേരളത്തിന്റെ ആദ്യ ഗോളിനു വേണ്ടിയും ഒന്നിച്ചത്. ഇത്തവണ ലെൻ ദുംഗലിന്റെ പാസ് സ്വീകരിച്ച നാർസരി അമ്രീന്ദറിനെ കീഴടക്കി ബ്ലാസ്റ്റേഴ്സിനെ മുന്നിൽ എത്തിക്കുകയായിരുന്നു.

Advertisement