ഗോവയിൽ ഒരു ബാക്ക് ഹീൽ ഗോളിന്റെ മികവിൽ ബെംഗളൂരു മുന്നിൽ

- Advertisement -

ഗോവയിൽ നടക്കുന്ന ഐ എസ് എൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ബെംഗളൂരു എഫ് സി ഗോവയ്ക്ക് എതിരെ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടു നിൽക്കുന്നു. ഒപ്പത്തിനൊപ്പം ഇരുടീമുകളും നിന്ന മത്സരമായിരുന്നു എങ്കിലും ഒരു തകർപ്പൻ ഗോൾ കളി ബെംഗളൂരുവിന് അനുകൂലമാക്കുകയായിരുന്നു‌. കളിയുടെ 33ആം മിനുട്ടിൽ രാഹുൽ ബെഹ്കെ ആണ് ബെംഗളൂരുവിന് ആ ഗോൾ നേടിക്കൊടുത്തത്.

ഒരു ഗംഭീര ബാക്ക് ഹീൽ ഫ്ലിക്കിലൂടെ ആണ് രാഹുൽ ബെഹ്കെ ഗോൾ നേടിയത്. ബെഹ്കെയുടെ കരിയറിലെ ആദ്യ ഐ എസ് എൽ ഗോളാണിത്. ഐ എസ് എല്ലിലെ തന്റെ 47ആം മത്സരത്തിലാണ് ബെഹ്കെയുടെ ആദ്യ ഗോൾ വന്നത്. കളിയിൽ എഡു ബേഡിയയുടെ കുറവ് എഫ് സി ഗോവയുടെ നിരയിലും മികുവിന്റെ കുറവ് ബെംഗളൂരു എഫ് സി നിരയിലും വ്യക്തമായി കാണാൻ കഴിയുന്നുണ്ട്.

Advertisement