ഗോവയ്ക്ക് മുന്നിലും പതറി ചെന്നൈയിൻ

- Advertisement -

ചെന്നൈയിന് ഈ സീസണിലെ തുടക്കം അത്ര നല്ലതല്ല. മറീന അരീനയിൽ നടക്കുന്ന ചെന്നൈയിനും എഫ് സി ഗോവയുമായുള്ള മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് പിറകിൽ നിൽക്കുകയാണ് ചെന്നൈയിൻ. ലീഗിലെ ആദ്യ മത്സരത്തിൽ ബെംഗളൂരുവിനോട് പരാജയപ്പെട്ടിരുന്ന നിലവിലെ ചാമ്പ്യന്മാർക്ക് ഈ മത്സരവും കൈവിടാൻ ആകില്ല. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവരാനാകും ചെന്നൈയിന്റെ ശ്രമം.

ഇന്ന് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ എഡു ബേഡിയ ആണ് എഫ് സി ഗോവയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 12ആം മിനുട്ടിൽ ആയിരുന്നു ബേഡിയയുടെ ഗോൾ. സസ്പെൻഷൻ കാരണം ആദ്യ മത്സരം കളിക്കാൻ എഡു ബേഡിയക്ക് കഴിഞ്ഞിരുന്നില്ല. ലെന്നി റോഡ്രിഗസിന്റെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്.

ഗോളിന് ശേഷം കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ചെന്നൈയിൻ ആണ് എങ്കിലും ഗോവൻ കീപ്പർ നവാസിനെ കീഴടക്കി ഒരു ഗോൾ നേടാൻ ചെന്നൈയിനായില്ല. മുമ്പ് മൂന്ന് തവണ ചെന്നൈയിന്റെ ഹോമിൽ ഗോവ വിജയിച്ചിട്ടുണ്ട്.

Advertisement