അവസാന നിമിഷ ഗോളിൽ രക്ഷപ്പെട്ട് ലീഡ്സ് യുണൈറ്റഡ്

- Advertisement -

സീസണിലെ രണ്ടാം പരാജയത്തിൽ നിന്ന് ലീഡ്സ് യുണൈറ്റഡിന് അവസാന മിനുറ്റിൽ രക്ഷ. ഇന്ന് ചാമ്പ്യൻഷിപ്പിൽ നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡ് ആണ് ലീഡ്സിനെ ആദ്യം വിറപ്പിച്ചതിനു ശേഷം അവസാനം സമനില വഴങ്ങിയത്. ലീഡ്സിന്റെ ഹോമിൽ നടന്ന മത്സരത്തിൽ 62ആം മിനുട്ടിൽ മൗപേ നേടിയ ഗോളിൽ ബ്രെന്റ്ഫോർഡ് ഒരു ഗോളിന് മുന്നിൽ എത്തി. മൗപേയുടെ സീസണിലെ പത്താം ഗോളായിരുന്നു ഇത്. ലീഗിലെ ടോപ് സ്കോററും അദ്ദേഹമാണ്.

കളിയുടെ 89ആം മിനുട്ടിലാണ് ബിസ്ലയുടെ ടീം സമനില കണ്ടെത്തിയത്. ജാൻസണായിരുന്നു ഗോൾ നേടിയത്. 90ആം മിനുറ്റിൽ ലീഡ്സിന്റെ അയ്ലിങ് ചുവപ്പ് കണ്ട് പുറത്താവുകയും ചെയ്തു. സമനില വഴങ്ങി എങ്കിലും ഇപ്പോഴും ലീഡ്സ് തന്നെ ആണ് ലീഗിൽ മുന്നിൽ. ഇന്ന് മിഡിൽസ്ബ്രോ നോട്ടിങ്ഹാമിനെ തോൽപ്പിച്ചാൽ മിഡിൽസ്ബ്രോയ്ക്ക് ലീഗിൽ ഒന്നാമത് എത്താം.

Advertisement