പെകൂസൻറെ വണ്ടർ ഗോൾ!! ബെംഗളൂരിവിന് എതിരെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളിന് മുന്നിൽ

- Advertisement -

ഇതാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. രണ്ടു ഗോളുകൾ, അതെ രണ്ടു ഗോളുകൾക്ക് ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിൽ. സ്ലാവിസ്യ സ്റ്റിയാനോവിച്ചും കറേജ് പെകൂസണും ആണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല കുലുക്കിയത്.

ബെംഗളൂരുവിൻറെ പേര് കേട്ട ആക്രമണ നിരയെ പിടിച്ചു കെട്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി പൂർത്തിയാക്കിയത്. പൊസഷൻ ബംഗളൂരുവിനു വിട്ടു കൊടുത്തു കൗണ്ടർ അറ്റാക്കുകളിലൂടെ മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ ആറു ഷോട്ടുകൾ എടുത്തപ്പോൾ ബെംഗളൂരു വെറും രണ്ടു ഷോട്ട് ആണ് എടുത്തത്.

15ആം മിനിറ്റിൽ ബെംഗളൂരു താരം പന്ത് കൈ കൊണ്ട് തൊട്ടതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി സ്റ്റിയാനോവിച്ച് ബ്ലാസ്റ്റേഴ്‌സിന് ലീഡ് നൽകി. ബെംഗളൂരുവിനെ ഒരു തരത്തിലും മുന്നേറാൻ അനുവദിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് 40ആം മിനിറ്റിൽ ലീഡ് ഉയർത്തി. ബോക്സിനു പുറത്തു വെച്ച് പെകൂസൻറെ ഒരു കിടിലം ഷോട്ട് ബെംഗളൂരിന്റെ വലയിൽ കയറി. സ്‌കോർ 0-2.

രണ്ടാം പകുതിയിൽ ലീഡ് നിലനിർത്തി ബെംഗളൂരു എഫ്‌സിക്കെതിരെ തങ്ങളുടെ ആദ്യ വിജയത്തിനാവും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.

Advertisement