ബൽവന്തിന്റെ സുന്ദര ഗോളിൽ എ ടി കെ മുന്നിൽ

ഹോം ടീമുകളുടെ ദുരാവസ്ഥ ഐ എസ് എല്ലിൽ തുടരുകയാണ്. ഇന്ന് നടക്കുന്ന ഡെൽഹി ഡൈനാമോസും എ ടി കെ കൊൽക്കത്തയും തമ്മിലുള്ള മത്സരത്തിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ ഹോം ടീം പിറകിലായിരിക്കുകയാണ്. ഡെൽഹിക്കെതിരെ ഇരുപതാം മിനുട്ടിൽ നേടിയ ഒരു ഗോളിൽ എ ടി കെ കൊൽക്കത്ത മുന്നിൽ നിൽക്കുകയാണ്. ഐ എസ് എല്ലിൽ ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ മാത്രമെ ഹോം ടീം വിജയിച്ചിട്ടുള്ളൂ.

ഇന്ത്യൻ സ്ട്രൈക്കർ ബൽവന്ത് സിങാണ് എ ടി കെ കൊൽക്കത്തയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ഇരുപതാം മിനുട്ടിൽ ലാൻസരോട്ടെ നൽകിയ ഫസ്റ്റ് ടച്ച് പാസ് കൈക്കലാക്കിയ ബൽവന്ത് ഒരു കേർലറിലൂടെ ഡെൽഹി ഗോൾകീപ്പറെ പരാജയപ്പെടുത്തുക ആയിരുന്നു. എ ടി കെ കൊൽക്കത്ത ഈ സീസണിൽ സ്കോർ ചെയ്ത ആദ്യ ഗോൾ കൂടിയാണ് ഇത്. കാലു ഉചെയും ലാൻസരോട്ടെയും മികച്ച ഫോമിൽ നിൽക്കുന്നത് കൊണ്ട് തന്നെ ആദ്യ പകുതിയിൽ മികച്ച അറ്റാക്കിംഗ് നീക്കങ്ങൾ വന്നതും എ ടി കെയിൽ നിന്നായിരുന്നു.

Previous articleആഴ്സണൽ താരം കിം ലിറ്റിലിന് പരിക്ക്, 10 ആഴ്ചയിൽ അധികം പുറത്ത്
Next articleഡൽഹിയിൽ കൊൽക്കത്തക്ക് ആദ്യ ജയം