ആഴ്സണൽ താരം കിം ലിറ്റിലിന് പരിക്ക്, 10 ആഴ്ചയിൽ അധികം പുറത്ത്

ആഴ്സണൽ വനിതാ താരം കിം ലിറ്റിലിന് കഴിഞ്ഞ മത്സരത്തിലേറ്റ പരിക്ക് അതീവ ഗുരുതരം ആണെന്ന് ക്ലബ് വ്യക്തമാക്കി. ചെൽസിക്കെതിരായ മത്സരത്തിലായിരുന്നു ആഴ്സണൽ മിഡ്ഫീൽഡർ ഒരു മോശം ടാക്കിളിന് ബലിയാടായത്. കാലവണ്ണയിൽ ഉണ്ടായ പൊട്ടൽ ആണ് താരത്തിന് വിനയായിരിക്കുന്നത്. 10 ആഴ്ചയിലധികം എന്തായാലും താരം പുറത്തിരിക്കേണ്ടി വരും എന്നാണ് ആഴ്സണൽ മെഡിക്കൽ ടീം അറിയിച്ചത്.

64ആം മിനുട്ടിൽ ആണ് കിം ലിറ്റിൽ പരിക്കേറ്റ് പുറത്ത് പോയത്. മത്സരം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആഴ്സണൽ വിജയിച്ചിരുന്നു. ചെൽസിയുടെ ലീഗിലെ ഒന്നര വർഷത്തിനിടെ ഉള്ള ആദ്യ തോൽവി ആയിരുന്നു ഇത്.

Previous articleഎ ടി കെ താരത്തിന്റെ മുഖത്ത് ഇടിച്ച സംഭവത്തിൽ ടി പി രഹ്നേഷിനെതിരെ നടപടി
Next articleബൽവന്തിന്റെ സുന്ദര ഗോളിൽ എ ടി കെ മുന്നിൽ