ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരത്തിൽ ആരാധകർക്ക് ആശങ്ക നൽകുന്ന പ്രകടനമാണ് ടീമിന്റെ ഗോൾ വല കാത്ത ബിലാൽ ഖാനിൽ നിന്ന് ഉണ്ടായത്. താരം പലപ്പോഴും സമ്മർദ്ദത്തിൽ ആകുന്നതും കാണാൻ കഴിഞ്ഞു. രെഹ്നേഷ് പരിക്കേറ്റതിനാലായിരുന്നു ബിലാൽ ആദ്യ ഇലവനിൽ എത്തിയത്. ബിലാൽ ഖാൻ ആയിരിക്കില്ല രെഹ്നേഷ് ആയിരിക്കും തന്റെ ഒന്നാം നമ്പർ കീപ്പർ എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരി പറഞ്ഞു.
ഇന്നലെ രെഹ്നേഷിനെ തന്നെ ആദ്യ ഇലവനിൽ ഇറക്കാനായിരുന്നു ഉദ്ദേശം. പക്ഷെ പരിക്ക് പ്രശ്നമായി. കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ പരിചയ സമ്പത്ത് ആവശ്യമുണ്ട്. ബിലാൽ ഖാൻ കഴിഞ്ഞ സീസണിൽ റിയൽ കാശ്മീരിന്റെ ഗോളി ആയിരുന്നു. എന്നാൽ അവിടെ തീർത്തുm ഡിഫൻഡ് ചെയ്യുന്ന ടീമിനു വേണ്ടിയാണ് ബിലാൽ കളിച്ചത്. ഇവിടെ അങ്ങനെയല്ല. ഷറ്റോരി പറഞ്ഞു.
പിറകിൽ നിന്ന് കളിക്കുന്ന ശൈലിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്. അവിടെ ഗോളിയുടെ സ്കിൽസ് അത്യാവശ്യമാണ്. രെഹ്നേഷ് പരിക്ക് പറ്റുന്നത് വരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതുകൊണ്ട് തന്നെ പരിക്ക് മാറി എത്തിയാൽ രെഹ്നേഷ് വീണ്ടും ഒന്നാം നമ്പർ ആകും. ഷറ്റോരി കൂട്ടിച്ചേർത്തു.