രെഹ്നേഷ് അടുത്ത മത്സരം മുതൽ കേരളത്തിന്റെ വല കാക്കും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ആശങ്ക കുറയ്ക്കുന്ന വാർത്തയാണ് ടീം ക്യാമ്പിൽ നിന്ന് വരുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ടീമിന്റെ ഗോൾ വല കാത്ത ബിലാൽ ഖാൻ ആയിരിക്കില്ല ഇനി മുതൽ ക്ലബിന്റെ വലകാക്കുക. ടീമിന്റെ ഒന്നാം ഗോൾകീപ്പറായ ടി പി രെഹ്നേഷ് പരിക്ക് മാറി തിരികെയെത്തി. രെഹ്നേഷ് അടുത്ത മത്സരം മുതൽ കേരള ബ്ലാസ്റ്റേഴ്സ് വലകാക്കും എന്ന് പരിശീലകൻ ഷറ്റോരി തന്നെ പറഞ്ഞു.

അവസാന രണ്ടു മത്സരത്തിലും ബിലാൽ ഖാൻ എളുപ്പത്തിൽ സമ്മർദ്ദത്തിൽ ആകുന്നത് കണ്ടിരുന്നു. രെഹ്നേഷ് പരിക്കേറ്റതിനാൽ മാത്രമായിരുന്നു ബിലാൽ ആദ്യ ഇലവനിൽ എത്തിയത്‌. ബിലാൽ ഇന്നലെ നന്നായി കളിച്ചെന്ന് ഷറ്റോരി പറഞ്ഞു. ബിലാൽ ഖാന്റെയും ഷിബിന്റെയും പ്രശ്നം ഇരുവരും ഒരിക്കലും ഒരു നല്ല ഗോൾകീപ്പർ കോച്ചിന്റെ കീഴിൽ പരിശീലിച്ചിട്ടില്ല എന്നതാണ്. ഇരുവരും സീസൺ പുരോഗമിക്കുമ്പോൾ മികച്ച ഗോൾ കീപ്പർമാരായി മാറുമെന്നും ഷറ്റോരി പറഞ്ഞു.

Advertisement