ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ നിന്ന് ബംഗ്ളദേശ് ഓൾ റൗണ്ടർ പുറത്ത്

- Advertisement -

ഇന്ത്യക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ബംഗ്ലാദേശ് ഓൾ റൗണ്ടർ മുഹമ്മദ് സൈഫുദ്ധിൻ പുറത്ത്. പുറം ഭാഗത്തിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. താരത്തെ വിടാതെ പിന്തുടരുന്ന പുറം വേദനയാണ് പരമ്പരയിൽ നിന്ന് താരം പുറത്താവാൻ കാരണം.

അടുത്തിടെ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും അഫ്ഗാനിസ്ഥാനും സിംബാബ്‌വെയും പങ്കെടുത്ത ത്രിരാഷ്ട്ര ടൂർണമെന്റിലും താരം കളിച്ചിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബർ മുതൽ താരം ഒരു മത്സരം കളിച്ചിട്ടില്ല. ഇതുവരെ താരത്തിന് പകരമായി ഒരു താരത്തെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സെലക്ടർ ഹബീബുൽ ബഷർ പറഞ്ഞു. ഇന്ത്യയിൽ ബംഗ്ളദേശ് മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. നവംബർ മൂന്നിനാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം.

Advertisement