ഗോൾ കീപ്പർ റാൾട്ടെ ഒഡീഷയിൽ

ഗോൾകീപ്പർ ലാൽതുമാവിയ റാൾട്ടെ ഒഡീഷ എഫ് സിയിൽ. രണ്ടു വർഷത്തെ കരാറിലാണ് താരം ഒഡീഷയിൽ എത്തുന്നത്. കഴിഞ്ഞ സീസണ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് ഒപ്പമായിരുന്നു റാൾട്ടെ കളിച്ചിരുന്നത്. മുമ്പ് ലോണിൽ കേരള ബ്ലാസ്റ്റേഴ്സിലും ഈസ്റ്റ് ബംഗാളിലും റാൾട്ടെ കളിച്ചിട്ടുണ്ട്. രണ്ട് തവണയായി അഞ്ചു വർഷത്തോളം ബെംഗളൂരു എഫ് സിയുടെ ഒപ്പം റാൾട്ടെ ഉണ്ടായിരുന്നു.

എഫ് സി ഗോവ, നോർത്ത് ഈസ്റ്റ് എന്നീ ഐ എസ് എൽ ക്ലബുകളിലും റാൾട്ടെ കളിച്ചിട്ടുണ്ട്. മിസോറാം ഗോൾകീപ്പർ ലാൽതുവമാവിയ റാൾട്ടെ ഷില്ലോങ് ലജോങിലൂടെ ഉയർന്നു വന്ന താരമാണ്‌