പരിക്കേറ്റ് സീസണിലെ ആദ്യ പകുതി എന്തായാലും നഷ്ടമാകുമെന്ന് ഉറപ്പായ സന്ദേശ് ജിങ്കന് പകരം ഒരു ഡിഫൻഡറെ ടീമിൽ എത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. വെറ്ററൻ താരം രാജു ഗെയ്ക്വാദ് ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിരിക്കുന്നത്. 29കാരനായ താരം കഴിഞ്ഞ സീസണിൽ ജംഷദ്പൂരിനു വേണ്ടിയായിരുന്നു കളിച്ചത്.
ഒരു വർഷത്തെ കരാറിലാണ് രാജു ഒപ്പുവെച്ചത്. ഇന്ത്യയുടെ ത്രോ മാൻ എന്നറിയപ്പെടുന്ന രാജു മുമ്പ് ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. രാജുവിന്റെ ലോങ് ത്രോകൾ പ്രശസ്തമാണ്. മുമ്പ് ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു രാജു. എഫ് സി ഗോവയ്ക്കും മുംബൈ സിറ്റിക്കും വേണ്ടി ഇതിനു മുമ്പ് ഐ എസ് എൽ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ മോഹൻ ബഗാനു വേണ്ടിയും കളിച്ചിട്ടുണ്ട്.