നാളെ രാഹുൽ കെ പി കളിക്കും

കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെ പി നാളെ ലീഗിൽ നടക്കുന്ന ഹൈദരാബാദിനെതിരായ മത്സരത്തിൽ കളിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മൂന്ന് മത്സരങ്ങളിലും രാഹുൽ കെ പി ബെഞ്ചിൽ ഉണ്ടായിരുന്നു. പക്ഷെ താരം ഇറങ്ങിയിരുന്നില്ല. പരിക്ക് മാറി വരുന്നത് കൊണ്ട് താരത്തെ വളരെ സൂക്ഷിച്ച് മാത്രമാണ് കൈകാര്യം ചെയ്യുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

രണ്ടു മത്സരങ്ങളിൽ ബെഞ്ചിൽ ഇരിക്കാൻ ആളില്ലാത്തത് കൊണ്ട് മാത്രമാണ് രാഹുൽ ബെഞ്ചിൽ ഉണ്ടായിരുന്നത് എന്നും കോച്ച് പറഞ്ഞു. നാളെ നിർണായകമായ ഹൈദരാബാദിന് എതിരായ മത്സരത്തിൽ രാഹുൽ സബ്ബ് ആയി ഇറങ്ങും എന്ന് അദ്ദേഹം സൂചനകൾ നൽകി. ഈ സീസണിൽ ആകെ ഒരു മത്സരം മാത്രമെ രാഹുൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ളൂ.