റഹീം അലി ഇനി ഒഡീഷ എഫ് സിയിൽ

Newsroom

ചെന്നൈ എഫ്‌സി ഫോർവേഡ് റഹിം അലി ഇനി ഒഡീഷ എഫ് സിയിൽ. റഹീം അലിയുടെ സൈനിംഗ് ഒഡീഷ എഫ് സി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബംഗാളിൽ നിന്നുള്ള 24 വയസുകാരൻ 2018 മുതൽ ചെന്നൈയിന് ഒപ്പം ആയിരുന്നു കളിച്ചത്.

Picsart 24 08 09 12 12 17 250

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐ‌എഫ്‌എഫ്) എലൈറ്റ് അക്കാദമിയുടെ ഭാഗമായി വളർന്നു വന്ന റഹിം 2018 ൽ ഇന്ത്യൻ ആരോസിൽ നിന്നാണ് ചെന്നൈയിനിൽ ചേർന്നത്. ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. ചെന്നൈയിൻ ഐ‌എസ്‌എൽ ഫൈനലിലെത്തിയ 2019-20 ലെ സീസണിലാണ് റഹീം ചെന്നൈയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിങ്ങറായും സ്ട്രക്കറായുമൊക്കെ കഴിഞ്ഞ സീസണുകളിൽ റഹീം ചെന്നൈയിനായി സജീവമായിരുന്നു.

Story Highlight: Striker Rahim Ali has moved to Odisha FC