ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ

രണ്ട് സീസണുകളുടെ ഇടവേളയ്ക്ക് ശേഷം ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ മടങ്ങി എത്തി. ചെന്നൈയിൻ എഫ് സി വിട്ട താരത്തെ ഒരു വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സൈൻ ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം എത്തും. അവസാന രണ്ട് സീസണിലും ചെന്നൈയിനൊപ്പം ആയിരുന്നു റാഫി കളിച്ചത്.

അധികം അവസരം ചെന്നൈയിനിൽ ലഭിച്ചില്ല എങ്കിലും നിർണായക ഗോളുകൾ നേടാൻ റാഫിക്ക് അവിടെ ആയിരുന്നു. ചെന്നൈയിനൊപ്പം ഒരു ഐ എസ് എൽ കിരീടവും താരം നേടിയിരുന്നു. കഴിഞ്ഞ സീസൺ അവസാനം മുതൽ തന്ന്ർ റാഫിയുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. മുമ്പ് ആരാധകരിൽ നിന്ന് വൻ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് റാഫി. 2016 ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയതായിരുന്നു റാഫിയുടെ മഞ്ഞ ജേഴ്സിയിലെ അവസാന മത്സരം.

Previous articleഇംഗ്ലണ്ടിന് ആശ്വസിക്കാം, നാലാം ടെസ്റ്റിന് ആൻഡേഴ്സൺ തിരിച്ചെത്തും
Next articleബെറി എഫ്.സി ഫുട്‌ബോൾ ലീഗിൽ നിന്നു പുറത്ത്, ഭാവി തുലാസിൽ