പഞ്ചാബ് എഫ് സിക്ക് പുതിയ ലോഗോ
ഐലീഗ് ക്ലബായ പഞ്ചാബ് എഫ് സി അവരുടെ പുതിയ ലോഗോ പുറത്തിറക്കി. പുതിയ ഉടമകളായ റൗണ്ട് ഗ്ലാസിന്റെ പേര് കൂടെ ഉൾപ്പെടുത്തിയാണ് പഞ്ചാബ് എഫ് സി ലോഗോ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ആയിരുന്നു മിനേർവ പഞ്ചാബിന് പുതിയ ഉടമകൾ എത്തിയതും ക്ലബ് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി ആയി മാറിയതും. ചുവപ്പ് സ്വർണ്ണ നിറവും ഉള്ള ഡിസൈനിൽ ആണ് ലോഗോ ഉള്ളത്. മികച്ച ടീമിനെ ഒരുക്കി ഐ ലീഗ് കിരീടം തന്നെ നേടാൻ ആണ് പഞ്ചാബ് എഫ് സി ഇത്തവണ ഉദ്ദേശിക്കുന്നത്.