ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിനും തമ്മിൽ നടന്നതു പോലൊരു ത്രില്ലർ ആണ് ഇന്ന് ബെംഗളൂരുവിലും നടന്നത്. ബെംഗളൂരു എഫ് സിയും പഞ്ചാബ് എഫ് സിയിം തമ്മിലുള്ള മത്സരത്തിൽ 6 ഗോളുകൾ പിറന്നപ്പോൾ മത്സരം 3-3 എന്ന നിലയിൽ അവസാനിച്ചു. ബെംഗളൂരു എഫ് സി 3-1ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് സമനില നേടിയത്.
19ആം മിനുട്ടിൽ നിഖിൽ പ്രഭു നേടിയ ഗോളിലാണ് പഞ്ചാബ് എഫ് സി ലീഡ് എടുത്തത്. രണ്ട് മിനുട്ടിനകം ഹാർഷിലൂടെ സമനില പിടിക്കാൻ ബെംഗളൂരുവിനായി. 26ആം മിനുട്ടിൽ ദ്മിത്രിയോസും 30ആം മിനുട്ടിൽ ലൂകയും ഗോൾ നേടിയതോടെ പഞ്ചാബ് 3-1ന് മുന്നിൽ. അവർ ആദ്യ വിജയം നേടും എന്ന് തോന്നിപ്പിച്ചു എങ്കിലും ബെംഗളൂരു തിരിച്ചടിച്ചു.
45ആം മിനുട്ടിൽ മെയിനിലൂടെ സ്കോർ 2-3 എന്നായി. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസ് ബെംഗളൂരുവിന് സമനിലയും നൽകി. ഈ സമനിലയോടെ ബെംഗളൂരു 7 പോയിന്റുമായൊ എട്ടാമത് നിൽക്കുകയാണ്. പഞ്ചാബ് 4 പോയിന്റുമായി 11ആം സ്ഥാനത്തും നിൽക്കുന്നു.