മൂന്ന് താരങ്ങളുടെ കരാർ പൂനെ സിറ്റി പുതുക്കി

- Advertisement -

മൂന്ന് ഇന്ത്യൻ താരങ്ങളുടെ കരാർ പൂനെ സിറ്റി ഒരു വർഷത്തേക്ക് കൂടെ നീട്ടി. ഡിഫൻഡർ ഗുർതേജ് സിങ്, ലാൽചുവന്മാവിയ ഫനായി, ഗോൾകീപ്പർ കമൽ ജിത് സിംഗ് എന്നിവരാണ് പൂനെ സിറ്റിയുമായി കരാർ പുതുക്കിയത്. പഞ്ചാബിൽ നിന്നു സെന്റർ ബാക്കാണ് ഗുർതേജ്. കഴിഞ്ഞ സീസണിലാണ് താരം പൂനെയിൽ എത്തിയത്. മുമ്പ് ബെംഗളൂരു എഫ്സി, ഫത്തേഹ്, ചർച്ചിൽ ബ്രദേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

കമൽ ജിതും പഞ്ചാബുകാരനാണ്. ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്ന കമൽജിത് സ്പോർട്ടിങ് ഗോവയുടെയും വല കാത്തിട്ടുണ്ട്. ലാൽചുവന്മാവിയയും കഴിഞ്ഞ‌ സീസണിലാണ് പൂനെയിൽ എത്തിയത്. മുൻപ് ബെംഗളൂരു എഫ് സിയുടെ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്. ഐ എസ് എല്ലിൽ മുംബൈ സിറ്റിയുടെ ലെഫ്റ്റ് ബാക്കായും ലാൽചുവന്മാവിയ ഉണ്ടായിരുന്നു. മിസോറം സ്വദേശി ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement