കേരള ബ്ലാസ്റ്റേഴ്സ് വിട്ട മധ്യനിര താരം പ്യൂട്ടിയക്ക് പകരം ആളെ കണ്ടെത്തി കഴിഞ്ഞു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. പ്യൂട്ടിയ ജനുവരി ഒന്നോടെ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എ ടി കെ മോഹൻ ബഗാന്റെ താരമായി മാറിയിരുന്നു. പ്യൂട്ടിയ ക്ലബ് വിടുന്നതിന് മുമ്പ് തന്നെ പകരക്കാരനെ ക്ലബ് കണ്ടെത്തിയിരുന്നു എന്ന് ഇവാൻ പറഞ്ഞു. എന്നാൽ അതാരാണെന്നോ പുതിയ താരത്തെ സൈൻ ചെയ്തു കഴിഞ്ഞോ എന്നോ വ്യക്തമാക്കാൻ ഇവാൻ തയ്യാറായില്ല.
പുതിയ സൈനിംഗ് ഉടൻ ഉണ്ടാകും എന്നും ഇവാൻ പറഞ്ഞു. പ്യൂട്ടിയക്ക് പകരക്കാരൻ ഉള്ള താരങ്ങൾ ഞങ്ങളുടെ ഇപ്പോഴത്തെ സ്ക്വാഡിൽ തന്നെ ഉണ്ടെന്നും അവിടെ നിന്നും പകരക്കാരനെ കണ്ടെത്താം എന്നും കോച്ച് പറഞ്ഞു. പ്യൂട്ടിയ ക്ലബ് വിടുന്നത് മുന്നിൽ കണ്ട് ക്ലബ് നേരത്തെ തന്നെ തയ്യാറായി നിന്നിരുന്നു എന്നും കോച്ച് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.