പ്രീസീസൺ; മുംബൈ സിറ്റിക്ക് വൻ ജയം

പ്രീസീസണായി തായ്ലാന്റിൽ ഉള്ള മുംബൈ സിറ്റിക്ക് തങ്ങളുടെ മൂന്നാം സൗഹൃദ മത്സരത്തിൽ വൻ ജയം. ഇന്ന് ലാമ്പംഗ് എഫ് സിയെ നേരിട്ട മുംബൈ സിറ്റി ആറു ഗോളുകളാണ് തായ്ലൻഡ് ടീമിന്റെ വലയിൽ കയറ്റിയത്. രണ്ടിനെതിരെ ആറു ഗോളുകൾ എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. സെനഗലീസ് താരം മൊദൗ സൗഗുവിന്റെ നാലു ഗോളുകളാണ് മുംബൈക്ക് ഈ വലിയ ജയം സമ്മാനിച്ചത്

റാഫേൽ ബാസ്റ്റോശ്, പ്രഞ്ചാൽ എന്നിവരാണ് മുംബൈ സിറ്റിക്കായി ഗോളുകൾ നേടിയ മറ്റു താരങ്ങൾ. പ്രീസീസണിൽ കഴിഞ്ഞ മത്സരത്തിലും മുംബൈ സിറ്റി ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങൾ തായ്ലാൻഡിൽ കഴിഞ്ഞപ്പോൾ രണ്ടെണ്ണം ജയിക്കുകയും ഒന്ന് സമനിലയിൽ ആവുകയും ചെയ്തു.

Previous articleലെസ്റ്ററിൽ കരാർ പുതുക്കി ഹാരി മഗ്വയര്‍
Next articleഎഫ് സി കൽപ്പകഞ്ചേരിയിൽ നിന്ന് നാല് താരങ്ങൾ മധ്യപ്രദേശ് ക്ലബിൽ