ഒരിക്കൽ ബാഴ്സലോണയുടെ പരിശീലകനായി എത്തും എന്ന് റൊണാൾഡ് കോമൻ

- Advertisement -

ബാഴ്സലോണയുടെ പരിശീലകനായി താൻ ഭാവിയിൽ എത്തും എന്ന് ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമൻ. നേരത്തെ ബാഴ്സലോണ കോമന് പരിശീലക സ്ഥാനം ഓഫർ ചെയ്തത് ആണെങ്കിലും അത് അദ്ദേഹം നിരസിക്കുകയായിരുന്നു. മുൻ ബാഴ്സലോണ താരം കൂടിയാണ് റൊണാൾഡ് കോമൻ.

വാൽവെർദെയെ പുറത്താക്കിയ സമയത്തായിരുന്നു ബാഴ്സലോണ കോമനെ സമീപിച്ചത്. എന്നാൽ യൂറൊ കപ്പ് അടുത്ത് ഇരിക്കെ ഹോളണ്ടിന്റെ പരിശീല സ്ഥാനം ഉപേക്ഷിക്കാൻ തനിക്ക് അപ്പോൾ ആവില്ലായിരുന്നു എന്ന് കോമൻ പറഞ്ഞു. എന്നാൽ ഭാവിയിൽ എന്തായാലും ബാഴ്സലോണയിൽ എത്തും. ഇപ്പോൾ ബാഴ്സലോണക്ക് വേഗത കുറവാണെന്നും യുവതാരം ഡിയോങ്ങ് താരത്തിന് പറ്റിയ പൊസിഷനിൽ അല്ല കളിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Advertisement