പ്രിൻസ്ടൺ എഫ് സി ഗോവയിൽ കരാർ പുതുക്കി

എഫ് സി ഗോവ പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി ഒരു താരത്തിന്റെ കരാർ കൂടെ പുതുക്കി. മധ്യനിരതാരം പ്രിൻസ്ടൺ റെബയോ ആണ് കരാർ പുതുക്കിയത്. താരം 2024വരെയുള്ള കരാർ ഒപ്പുവെച്ചു. 23കാരനായ താരം 2017 മുതൽ എഫ് സി ഗോവയുടെ താരമാണ്. ഗോവയ്ക്ക് വേണ്ടിയല്ലാതെ വേറെ ആർക്കി വേണ്ടിയും ഐ എസ് എൽ കളിച്ചിട്ടില്ല.

ഇതുവരെ ആകെ ഐ എസ് എല്ലിൽ 42 മത്സരങ്ങൾ പ്രിൻസ്ടൺ കളിച്ചു. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ കളിച്ചിരുന്നു. മുമ്പ് പ്രിൻസ്ടൺ ഇന്ത്യൻ ആരോസിനായി ഐ ലീഗിൽ കളിച്ചിട്ടുണ്ട്. സ്പോർടിങ് ഗോവ, വാസ്കോ, എ ഐ എഫ് എഫ് എലൈറ്റ് അക്കാദമി എന്നിവിടങ്ങളിലൂടെ എല്ലാം ആയിരുന്നു താരത്തിന്റെ വളർച്ച.