മികച്ച ഫോമിൽ ഉള്ള മുംബൈ സിറ്റി ഇന്ന് ചെന്നൈയിനെതിരെ

- Advertisement -

ഇന്ന് മുംബൈ മറീന അരീനയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി ചെന്നൈയിനെ നേരിടും. മികച്ച ഫോമിലുള്ള മുംബൈ സിറ്റി അവരുടെ ഫോം തുടരാൻ തന്നെയാകും ഇന്നും ശ്രമിക്കുക. അവസാന അഞ്ചു മത്സരങ്ങൾ നാലി വിജയിച്ച ടീമാണ് മുംബൈ സിറ്റി. അവസാന മത്സരത്തിൽ 4-2 എന്ന സ്കോറിന് ഡെൽഹിയെ തകർത്താണ് മുംബൈ വരുന്നത്. മുംബൈയുടെ ഗോളടിക്കാനുള്ള മടിക്കും ആ മത്സരത്തോടെ പരിഹാരമായിരുന്നു.

മറുവശത്ത് ചെന്നൈയിൻ വളരെ മോശം ഫോമിലാണ് ഉള്ളത്. സീസണിൽ പകുതിയിൽ അധികം പിന്നിടുമ്പോഴും അഞ്ച് പോയംറ്റ് മാത്രമെ ചെന്നൈയിനുള്ളൂ. ഇനി ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും ചെന്നൈയിന് പ്ലേ ഓഫ് സാധ്യതയില്ല എന്ന് പറയാം. ചെന്നൈയിൻ ഇനി പ്ലേ ഓഫിൽ കളിക്കണമെങ്കിൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കേണ്ടി വരും.

അവസാന മത്സരത്തിൽ എ ടി കെയോട് തോറ്റാണ് ചെന്നൈയിൻ വരുന്നത്. മുംബൈയും ചെന്നൈയിനും ഈ സീസണിൽ ചെന്നൈയിൻ വെച്ച് ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈ സിറ്റിക്കായിരുന്നു.

Advertisement